ഇൽനെസല്ല വേണ്ടത് വെൽനെസ് : പേസസ് വെൽനെസ് ഇന്ത്യ എൽ.എൽ.പി യുടെ നേതൃത്വത്തിൽ വെൽനെസ് സെമിനാർ മേയർ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : ഇൽനെസിനെ ഒഴിവാക്കാൻ നാടിന് ആവശ്യം വെൽനെസ് പ്രവർത്തനങ്ങളും ശീലങ്ങളുമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട്പ്രവാസി കൂട്ടായ്മയായ വേക് ഇക്കണോമിക് ഫോറത്തിൻ്റെ സംരംഭമായ പേസസ് വെൽനസ് ഇന്ത്യ എൽ.എൽ.പി യുടെ നേതൃത്വത്തിൽ വെൽനസ് സെമിനാർ നടത്തി. കണ്ണൂർ ചേംബർ ഹാളിൽ നടന്ന സെമിനാർ ചെയർമാൻ കെ.പി ശശിധരൻ്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപറേഷൻമേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആരോഗ്യ ബോധവത്കരണം, രോഗ പ്രതിരോധം, സ്വയം സംരംഭകത്വം എന്നിവയെ കുറിച്ചുള്ള വിവിധ സെഷനുകളിൽ മാനേജിങ് ഡയറക്ടർ അബ്ദുൽ സലാം, ഡോക്ടർ തഫ്സീല, ഡോക്ടർ അജന്യ , ചന്ദ്രഹാസൻ മേനോൻ, അനീഷ് സി. എം, മൂസ ശിഫ എന്നിവർ സംസാരിച്ചു, എ അഗസ്റ്റിൻ, മുൻ ആർ.ഡി.ഒ മേഴ്സി, സിജേഷ് പൊയ്യിൽ, ശിഹാബുദ്ദീൻ തങ്ങൾ, കൃഷ്ണൻ എൻ, ഷീജ കെ, വിനേഷ് എം കെ, ഷാജു , കനകവല്ലി സനില പി, എന്നിവർ പങ്കെടുത്തു. രോഗ പ്രതിരോധത്തിൽ ന്യൂട്ട്രീഷൻ സപ്ലിമെൻ്റുകളും, ഭക്ഷണ ക്രമീകരണവും കൊണ്ട് ഒട്ടുമിക്ക രോഗങ്ങളെയും അകറ്റി നിർത്താൻ എങ്ങനെ സാധിക്കുമെന്ന് സെമിനാറിൽ സംസാരിച്ചവർ വിശദീകരിച്ചു

Comments
Post a Comment