പ്രസവത്തിൽ കണ്ണൂരിൻ്റെ കയ്യൊപ്പ് ചാർത്തിയ ലസ്സി ഹോസ്പിറ്റൽ കെട്ടിടം ഓർമ്മയാകുന്നു



കണ്ണൂർ: കണ്ണൂരിലെ പ്രമുഖ രാഷ്ട്രീയ -സാംസ്കാരി ക പ്രവർത്തകർക്കുൾപ്പെടെ ജന്മം നൽകിയ ആതുരാലയം ഇനി ഓർമ്മയിൽ മാത്രം. പതിറ്റാണ്ടുകൾ കണ്ണൂരിലെ പ്രസവ ശുശ്രൂ ഷാരംഗത്തും മറ്റും തലയു യർത്തി നിന്ന ചേംബർ ഓഫ് കൊമേഴ്സിനടുത്ത ലെ സ്സി ഹോസ്‌പിറ്റൽ കെട്ടിടമാ ണ് പൊളിച്ചുനീക്കാൻ തുടങ്ങിയത്.

മുൻ കണ്ണൂർനഗരസഭാ ചെയർമാ നും ഫിഫ അപ്പീൽ കമ്മറ്റി അംഗവുമായ പി പി ലക്ഷ്‌മണന്റെ ഭാര്യ ഡോക്ടർ പ്രസന്നയു ടെ ഉടമസ്ഥതയിലുള്ള ആശു പത്രിയായിരുന്നു ലസ്സി. അ ര നൂറ്റാണ്ടുകാലത്തോളം സ ജീവമായി പ്രവർത്തിച്ച ലസ്സി ഹോസ്‌പിറ്റൽ കഴിഞ്ഞ 15 വർഷത്തോളമായി അടച്ചിട്ടി രിക്കുകയാണ്. തന്റെ മകൾ ലസിതയുടെ പേരിലാണ് പി പി ലക്ഷ്മണൻ ആശുപത്രി തുടങ്ങിയത്. ഡോക്ടറായ ഭാ ര്യ പ്രസന്ന ലക്ഷ്മ‌ണനാണ് ആശുപത്രിയുടെ പ്രധാന ചുമതല നിർവഹിച്ചിരിക്കുന്ന ത്. ഗവ. ആശുപത്രികളിൽ പ്രാഥമിക സൗകര്യങ്ങൾ കു

റഞ്ഞ കാലത്താണ് ലസ്സി ഹോസ്‌പിറ്റലിൻ്റെ പ്രവർത്ത നം. അതുകൊണ്ട് തന്നെ കണ്ണൂരിലടക്കം സാധാരണക്കാരുടെ പലരുടെയും ചികിത്സാ കേന്ദ്രമായി ലസ്സി ഹോസ്‌പിറ്റൽ മാറിയിരുന്നു. അക്കാല ത്ത് പ്രസവചികിത്സക്ക് പേ രുകേട്ട ആശുപത്രിയായതി നാൽ ഭൂരിഭാഗം പേരും ഇവി ടെയാണ് പ്രസവത്തിനായി തെരഞ്ഞെടുത്തത്. അന്ന ത്തെ രാഷ്ട്രീയ നേതാക്കളു ടെയടക്കം ഭാര്യമാരുടെ പ്രസ വ ശുശ്രൂഷ ലസ്സിയിലായിരുന്നു.

ഗൈനക്കോളജിസ്റ്റ് ഗോപി കുറുപ്പ്. മറ്റ് ഡോക്ടർമാരാ യ ഗോപാലകൃഷ്ണൻ, പി എം കെ നമ്പ്യാർ, മോഹന കൃഷ്ണൻ, പ്രസന്ന ലക്ഷ്മ ണൻ, അബ്‌ദുൾ ഖാദർ തുട ങ്ങിയവരാണ് ആശുപത്രി യിൽ ഡോക്ട‌ർമാരായി സേ വനമനുഷ്ഠിച്ചിരുന്നത്. ഏതാനും വർഷം മുമ്പ് ഇവിടെ ആ യുർവേദ ചികിത്സയും നട ത്തിയിരുന്നു. കാലപ്പഴക്കം കാരണമാണ് കെട്ടിടം പൊളി ച്ചുനീക്കുന്നത്. ഇവിടെ പുതി യ കെട്ടിടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 35 സെൻ്റ്സ്ഥലത്താ ണ് ഹോസ്‌പിറ്റൽ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം