നാല് ' ഇതര സംസ്ഥാന തൊഴിലാളികൾ പൊള്ളലേറ്റു മരിച്ചതിൻ്റെ നടുക്കത്തിൽ പുതിയങ്ങാടി ' പാചക വാതകചോർച്ച കാരണം പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശിയായ യുവാവും ഏറ്റവും ഒടുവിൽ മരണമടഞ്ഞു
കണ്ണൂർ : നാല് ഇതരസംസ്ഥാനക്കാരായ മത്സ്യബന്ധന തൊഴിലാളികളുടെ അപകട മരണത്തിൽ നടുങ്ങി പുതിയങ്ങാടി ഗ്രാമം.പുതിയങ്ങാടി ഫിഷ് ലാൻഡിന് സമീപത്തെ ക്വാർട്ടേഴ്സിൽ പാചകവാതകം ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ നാലാമത്തെ മത്സ്യ തൊഴിലാളിയും ഇന്ന് പുലർച്ചെമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി ജിതേന്ദ്ര ബെഹ്റ (31) യാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ സുഭാഷ് ബെഹ്റ , നിഗം ബെഹ്റ , ശിബ ബെഹ്റ എന്നിവർ നേരത്തെ മരിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് പുലർച്ചെ ആറു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഗുരുതരമായി പൊളളലേറ്റ നാലുപേരെയും പഴയങ്ങാടി പൊലിസും നാട്ടുകാരുമാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 60 ശതമാനം പൊള്ളലേറ്റ തൊഴിലാളികളുടെ ജീവൻ വിദഗ്ദ്ധ ചികിത്സയിൽ രക്ഷിക്കാൻ കഴിഞ്ഞില്ല ഏറെക്കാലമായി പുതിയങ്ങാടി മത്സ്യബന്ധനത്തിനായി വാടക ക്വാർട്ടേഴ്സെടുത്തു താമസിച്ചു വരികയായിരുന്നു തൊഴിലാളികൾ. കഴിഞ്ഞ വ്യാഴാഴ്ച്ച പുലർച്ചെയാണ് നാടിനെ നടുക്കിയ തീപ്പിടിത്തമുണ്ടായത്. തലേദിവസം രാത്രി ഉറങ്ങുമ്പോൾ പാചകം കഴിഞ്ഞ് അടുക്കളയിലെ ഗ്യാസ് സിലിൻഡർ ഓഫാക്കാൻ വിട്ടുപോയതാണ് അപകടത്തിന് കാരണമായത്. പിറ്റേ ദിവസം ഒരു തൊഴിലാളി എഴുന്നേറ്റ് ബീഡി വലിക്കാൻ ശ്രമിച്ചപ്പോൾ തീയാളി പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റേതൊഴിലാളികളെ നാട്ടുകാരും പൊലിസും ചേർന്നാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Comments
Post a Comment