തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; മൂന്ന് ഉപമുഖ്യമന്ത്രിമാര്‍, അതിലൊന്ന് ഇടതുപക്ഷത്തിന്, ബിഹാറില്‍ ധാരണ

 



പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് ധാരണ അന്തിമഘട്ടത്തിലേക്ക്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. അതോടൊപ്പം തന്നെ സഖ്യം വിജയിച്ച് അധികാരത്തിലെത്തിയാല്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കും എന്ന തീരുമാനമെടുത്താണ് സീറ്റ് ധാരണയിലേക്കെത്തിയത്. ഇടത് /ദളിത്, മുസ്‌ലിം,  വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രിമാരാവുക. തന്ത്രപരമായ ഈ തീരുമാനം ബിഹാര്‍ തെരഞ്ഞെടുപ്പ് ഗോദയെ ചൂടുപിടിപ്പിക്കുന്ന ഒന്നായി മാറുമെന്നാണ് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ കരുതുന്നത്.

മുന്നണി വിജയിച്ചാല്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന രാഹുല്‍ ഗാന്ധിയുടെ ആശയത്തെ അടിവരയിടുന്ന ഒന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ സിങ് കുശ്‌വാഹ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം