ജനവിരുദ്ധ നയങ്ങൾക്കെതിരെ കണ്ണൂർ ജില്ലയിൽ പഞ്ചായത്ത് -മേഖലാ - മുൻസിപ്പൽ തലങ്ങളിൽ മുസ്ലിം ലീഗ് ജനബോധന യാത്രകൾ നടത്തി



കണ്ണൂർ:ജനവിരുദ്ധസംസ്ഥാനസർക്കാരിനെതിരെ കണ്ണൂർ ജില്ലയിൽ പഞ്ചായത്ത് മുൻസിപ്പൽ മേഖല തലങ്ങളിൽ മുസ്ലിം ലീഗ് ജനബോധന യാത്രകൾ നടത്തി  .കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സർക്കാർ കളുടെ ചെയ്തികളും നയപരിപാടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നതിന് വേണ്ടിയാണ്  പദയാത്രകൾ നടത്തിയത്.കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരിയിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരിയും പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ ജനറൽ സെക്രട്ടറി കെ ടി സഹദുളളയും തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ വിളക്കോ ട്ടൂരിൽ ട്രഷറർ മഹ്മൂദ് കടവത്തൂരും പദയാത്രകൾ ഉദ്ഘാടനം ചെയ്തു .ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ ലത്തീഫ് തലശ്ശേരിയിലെ കുന്നോത്തും , വി.പി.വമ്പൻവളപട്ടണത്തും ,അഡ്വ. എസ് മുഹമ്മദ് ഉളിക്കൽ പഞ്ചായത്തിലെ തൊട്ടിപ്പാലത്തും , കെ പി താഹിർ ചേലോറയിലെ വട്ടപ്പൊയിലിലും , ഇബ്രാഹിം മുണ്ടേരി മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻ കാവിലും ,കെ വി മുഹമ്മദലി ഹാജി മാട്ടൂലിലെ മടക്കരയിലും, ഇബ്രാഹിംകുട്ടി തിരുവട്ടൂർ  ചപ്പാരപ്പടവിലെ മങ്കരയിലും,ടി.എ തങ്ങൾ കണ്ണൂർ മേഖലയിലെ തെക്കീ ബസാറിലും പദയാത്രകൾ ഉദ്ഘാടനം ചെയ്തു.മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ നാലാങ്കേരിയിൽ അൻസാരി തില്ലങ്കേരിയും ,ചെങ്ങളായി പഞ്ചായത്തിലെ വളക്കൈയിൽ സി കെ മുഹമ്മദ് മാസ്റ്ററും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ഏഴാംമൈലിൽ മഹമൂദ് അള്ളാംക്കുളവും കുന്നോത്ത് പറമ്പ് പഞ്ചായത്തിലെപുത്തൂരിൽടി.പി.മുസ്തഫയും, പിണറായിയിലെ ഉമ്മൻചിറയിൽ എൻ കെ റഫീഖ് മാസ്റ്റും ,പള്ളിക്കുന്ന് മേഖലയിലെ ചാലാട് മണലിൽ ബി. കെ അഹമ്മദുമാണ് പദയാത്രകൾ ഉദ്ഘാടനം ചെയ്തത് . ജനവിരുദ്ധ സർക്കാറുകൾ ക്കെതിരെയുള്ള ഒരുജനവിരുദ്ധ സർക്കാറുകൾ ക്കെതിരെയുള്ള  താക്കീതായി ജില്ലയിൽ മുസ്ലിം ലീഗ് നടത്തിയ പദയാത്രകൾ മാറിയെന്ന് സംഘാടകരായ ജില്ലാ നേതാക്കൾ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം