ധർമ്മടം മണ്ഡലത്തിലെ സ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകുന്നു




ധർമ്മടം:സംസ്ഥാനത്തെ ആദ്യ ബാലസൗഹൃദ നിയോജക മണ്ഡലമാകുന്നതുമായി ബന്ധപ്പെട്ട് ധർമ്മടം മണ്ഡലത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഒക്ടോബർ 11, 12 തീയതികളിൽ പരിശീലനം നൽകുന്നു. പിണറായി എ.കെ.ജി സ്കൂൾ ഓഡിറ്റോറിയത്തിൽ 11ന് രാവിലെ പത്ത് മണിക്ക് ബലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ ഉദ്ഘാടനം നിർവഹിക്കും. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലെ 1754 അധ്യാപകർക്കാണ് രണ്ട് ദിവസമായി പരിശീലനം നൽകുന്നത്.കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, എ ഐ, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്ധർ കൈകാര്യം ചെയ്യും. ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ നേരിടാൻ കൗമാരക്കാരായ കുട്ടികൾകളെ പ്രാപ്തരാക്കാനും സാമൂഹ്യ-മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ  വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനും പരിശിലനത്തിലൂടെ സാധിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം