ലോക റെക്കോഡ് ജേതാവ് ഡോ. ചാൾസൺ ഏഴിമലയുടെ 'നീന്തിക്കയറിയ ജീവിതം' പുസ്തകപ്രകാശനം നടത്തി




പഴയങ്ങാടി:അന്താരാഷ്ട്ര നീന്തൽ പരിശീലകനും, കേരള ടൂറിസം ലൈഫ് ഗാർഡും, നിരവധി ലോക റെക്കോഡുകൾക്ക് ഉടമയുമായ ഡോ. ചാൾസൺ ഏഴിമലയുടെ ആത്മകഥാംശമുള്ള പുസ്തകം 'നീന്തിക്കയറിയ ജീവിതം' കുന്നരു സിറ്റിയിലെ ടാഗോർ സ്മാരക വായനശാലയിൽ  പ്രകാശനം ചെയ്തു. മുൻ എം.എൽ.എ.  ടി.വി. രാജേഷ് പുസ്തക പ്രകാശനം നിർവ്വഹിച്ചു. വളരെ ചെറിയ പ്രായം മുതൽ ജീവിത പ്രതിസന്ധികളെ നീന്തിക്കടന്ന ഡോ. ചാൾസൺ, പതിനായിരക്കണക്കിന് ആളുകളെ ജല അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രാപ്തരാക്കുന്നതിലൂടെ വലിയ സാമൂഹ്യ സേവനമാണ് ചെയ്യുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ടി.വി രാജേഷ് പറഞ്ഞു. എല്ലാവരും ഈ പ്രചോദനാത്മകമായ പുസ്തകം വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പണ്ണേരി രമേശൻ പുസ്തകം ഏറ്റുവാങ്ങി.പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ സുനിൽ കുന്നരു പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.ടാഗോർ സ്മാരക വായനശാല ഡോ. ചാൾസൺ ഏഴിമലയ്ക്ക് ആദരവ് നൽകി.രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷൈമ പൊന്നാടയണിയിച്ചു.സംഘാടക സമിതി ചെയർമാൻ വി.പി. മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസാധകരായ ഒലീവ് പബ്ലിക്കേഷൻ മാനേജർകെ. സന്ദീപ്, വി. പ്രമോദ്, ആർ. ശശി, പി.ജയരാജ് കെ.അനിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി.പി. സുരേഷ് ബാബു സ്വാഗത പ്രസംഗം നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം