ട്രാഫിക് ഡ്യൂട്ടിക്കിടെ വളപട്ടണം എസ്ഐക്ക് നേരെ കാർ ഇടിച്ചു കയറ്റിയ യുവാക്കൾ അറസ്റ്റിൽ




കണ്ണൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ എസ്.ഐയെ അപായപ്പെടുത്താൻ ശ്രമം.ട്രാഫിക് ഡ്യൂട്ടിക്കിടെ വളപട്ടണം എസ്ഐക്ക് നേരെ കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റുചെയ്തു. കാർ തടയാൻ മുൻപിൽ നിന്ന എസ് ഐ മുന്നോട്ടു കുതിച്ചപ്പോൾകാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്നു രക്ഷപ്പെടുകയായിരുന്നു.ഇതിനിടെ എസ് ഐയെയും കൊണ്ട് മുന്നോട്ട് പാഞ്ഞ കാർ ഓട്ടോയിലും മതിലിലും ഇടിച്ചു . അത്ഭുതകരമായാണ് എസ്.ഐ ജീവനും കൊണ്ടു രക്ഷപ്പെട്ടത്.സംഭവത്തിൽപരിക്കേറ്റ വളപട്ടണംഎസ് ഐ ടി എം വിപിൻ ചികിത്സ തേടിയിട്ടുണ്ട്.സംഭവത്തിൽ കാറിലുണ്ടായിരുന്ന മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ, മാട്ടൂൽ സ്വദേശി പി പി നിയാസ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്‌തു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ വശം തെറ്റിച്ച് വന്ന കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. വാഹന പരിശോധന നടത്തിവരുന്നതിനിടെയാണ് പൊലിസ് കാർ തടഞ്ഞത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം