കാവുകൾ ഉണരും മുൻപെ ജീവിത ചില മ്പഴിച്ച് അശ്വന്ത്
കണ്ണൂർ : പത്താമുദയത്തിൽ തെയ്യം പുത്തരി കുറിച്ചു കാവുകളിലിറങ്ങുന്ന തെയ്യക്കോലങ്ങൾ ചിലമ്പണിയാനിരിക്കെ യുവ തെയ്യം കലാകാരൻ ജീവിത ചമയമഴിച്ചു വെച്ചുവിട ചൊല്ലിയത് വടക്കെ മലബാറിലെ തെയ്യ പ്രേമികളെ കടുത്ത ദുഃഖത്തിലാഴ്ത്തി.അകാലത്തിൽ അസ്തമിച്ചു കടന്നുപോയ അത്ഭുത പ്രതിഭയാണ് ഈ ലോകത്തോട് വിട പറഞ്ഞത്.തളിപ്പറമ്പ്കോൾ തുരുത്തി സ്വദേശിയായ അശ്വന്ത് (27)പള്ളിക്കുന്നിലെ വാടക വീട്ടിലാണ് അശ്വന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10.45നാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ കോലധാരിയായിരുന്നു അശ്വന്ത്.
കാട്ട്യത്തെ സൂരജിന്റെയും ജിഷയുടെയും മകനാണ്. അദ്വൈത് ഏക സഹോദരനാണ്. മൃതദ്ദേഹം കണ്ണൂർ ടൗൺ പൊലിസ് പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടക്കെ മലബാറിലെ തെയ്യ പ്രേമികളുടെ ഹൃദയം കവർന്ന കലാകാരനാണ് അശ്വന്ത്. മീൻ കുന്ന് ബപ്പിരിയൻ തെയ്യം, ചാൽ കളത്തിക്കാര് പരുത്തീ വീരൻ എന്നീ തെയ്യക്കോലങ്ങൾ കെട്ടി പ്രശസ്തനായ അശ്വന്തിന് സോഷ്യൽ മീഡയയിലും ഒരുപാട് ഫോളോവേഴ്സുണ്ട്. കണ്ണൂർ ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദ്ദേഹം പൊലിസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടം ചെയ്തതിനു ശേഷം സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു സ്വദേശത്തേക്ക് കൊണ്ടുപോയി.

Comments
Post a Comment