പ്രശസ്ത കവി ചായം ധർമ്മരാജൻ അന്തരിച്ചു

 



കൊച്ചി:കവിയും അധ്യാപകനുമായിരുന്ന വിതുര വലിയ താന്നിമൂട് ചുണ്ട കരിക്കകം നിലാവിൽ ഡോ. ചായം ധർമ്മരാജൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 57-ാം വയസ്സിലായിരുന്നു അന്ത്യം. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കൗൺസിൽ അം​ഗമായിരുന്നു. എകെജിസിടിയുടെ വിവിധ യൂണിറ്റുകളിലെ പ്രസിഡന്റായും ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.ചായം ധർമ്മരാജന്റെ വിയോ​ഗത്തിൽ വിവിധ സംഘടനകൾ അനുശോചിച്ചു. സംസ്ഥാനത്തെ വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിതുരയ്ക്കടുത്തുള്ള ചായം ​ഗ്രാമത്തിലാണ് ജനനം.കട്ടപ്പന ഗവ. കോളേജിൽ 2002ലാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ആറ്റിങ്ങൽ ഗവ. കോളേജ്, ഗവ. വിമൻസ് കോളേജ് തിരുവനന്തപുരം, നെടുമങ്ങാട് ഗവ. കോളേജ് തുടങ്ങിയയിടങ്ങളിൽ മലയാള വിഭാഗത്തിന്റെ തലവനായി. നിരവധി കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരിയും എഴുത്തുകാരിയുമായ ഡോ. കവിതയാണ് ഭാര്യ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം