ദുരന്തഭൂമിയിൽ സാന്ത്വന സ്പർശവുമായി ബിജെപി ജില്ലാ നേതാക്കൾ തളിപറമ്പിലത്തി

 


കണ്ണൂർ : കഴിഞ്ഞ ദിവസം വൻ തീപ്പിടുത്തം ഉണ്ടായ തളിപ്പറമ്പിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാറിൻ്റെ ജില്ലാ നേതാക്കൾ ഇന്ന് സന്ദർശനം നടത്തി. തീപിടുത്തത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികളെ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ സാന്ത്വനിപ്പിച്ചു.

തീപ്പിടുത്തത്തിനാൽ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്, ഇതിനിരയായ വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഈ സ്ഥാപനങ്ങളിൽ ജോലിചെയ്തുവരുന്ന 250 അധികം വരുന്ന തൊഴിലാളികളും നാശനഷ്ടത്തിനിരയായവരാണ് അതിനാൽ അവർക്കും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ഗവൺമെന്റ്നോട് ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് 12മണിയോട് കൂടി എത്തിയ അദ്ദേഹത്തോടൊപ്പം ബിജെപി നോർത്ത് ജില്ല ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ, മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ്‌, ജില്ല സെൽ കോഡിനേറ്റർ രമേശൻ ചെങ്ങുനി, മണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പണ്ടാരി, കൗൺസിലർ പി വി സുരേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ പി നാരായണൻ, പി ഗംഗാധരൻ എന്നിവർ ഉണ്ടായിരുന്നു

പുതിയങ്ങാടിയിൽ ഇന്ന് കാലത്തു ഗുരുതരമായ രീതിയിൽ പൊള്ളലേറ്റ്  പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട നാല്  അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെയും അദ്ദേഹം സന്ദർശിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം