കുഞ്ഞിമംഗലത്ത് എം ഡി എം എ യുമായി യുവാവ് പിടിയിൽ
പയ്യന്നൂർ. മാരക രാസലഹരിയായ എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കുഞ്ഞിമംഗലംപറമ്പത്തെസി. എസ്. മുഹമ്മദ് അനസിനെ (23)യാണ് എസ്.ഐ. കെ.എസ്.നിതിനുംസംഘവും പിടികൂടിയത്. കുഞ്ഞിമംഗലംപറമ്പത്ത് വെച്ചാണ് 2.680 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവ് അറസ്റ്റിലായത്. പരിശോധന നടത്തിയ പൊലീസ് സംഘത്തിൽ ഗ്രേഡ് എ എസ് ഐ പവിത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, ഡ്രൈവർ മുഹമ്മദ് ഷമീം എന്നിവരും ഉണ്ടായിരുന്നു

Comments
Post a Comment