ബസ് സ്റ്റാൻഡിൽ സ്ത്രീകളോട് അശ്' ളീല ചേഷ്ട : തളിപറമ്പ് സ്വദേശി പിടിയിൽ
കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ യാത്രക്കാരികളായ സ്ത്രീകളോട് അശ്ലീല ചേഷ്ടകള്‍ കാണിച്ച് ശല്യം ചെയ്ത തളിപ്പറമ്പ് സ്വദേശി കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പിടിയിലായി.തളിപ്പറമ്പ് നഗരത്തിൽ താമസിക്കുന്ന 51 വയസുകാരനെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ വി.വി.ദീപ്തി കയ്യോടെ പിടികൂടിയത്.ഇന്ന് വൈകുന്നേരം നാലിന് താവക്കര പുതിയ ബസ്റ്റാന്റിന് സമീപം സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന വിധത്തില്‍ അശ്ലീല ആംഗ്യവും ലൈംഗിക ചേഷ്ടകളുംകാണിക്കുന്നത് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ശ്രദ്ധയില്‍ പെട്ട എസ്.ഐ വി.വി.ദീപ്തി ഇയാളെ കയ്യോടെ പൊക്കി സ്റ്റേഷനില്‍ എത്തിച്ച് ഉപദേശം നല്‍കിയ ശേഷം വിട്ടയക്കുകയായിരുന്നു.

Comments
Post a Comment