പി.എം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണം: എ ഐ.എസ്.എഫ് - എഐ.വൈ.എഫ് ഡി.ഡി.ഇ ഓഫീസ് മാർച്ച് നടത്തി
കണ്ണൂർ:പി എം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എഐഎസ് എഫും എഐവൈഎഫും സംയുക്തമായി ഡിഡിഇ ഓഫീസിന് മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. എഐഎസ് എഫ് ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയന്‍ അധ്യക്ഷനായി.എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ ഇസ്മായിൽ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി സി ജസ്വന്ത്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ വി സാഗര്‍ സ്വാഗതം പറഞ്ഞു. കെ വി പ്രശോഭ്, എം അഗേഷ്, അനില്‍ ചന്ദ്രന്‍, വി അമീഷ എന്നിവര്‍ നേതൃത്വം നല്‍കി.

Comments
Post a Comment