സി.ബിഐചമഞ്ഞ്സൈബർ തട്ടിപ്പുസംഘംഡോക്ടറുടെ 10,50,000 ലക്ഷം തട്ടിയെടുത്തു.




കണ്ണൂർ: സി ബി ഐ ചമഞ്ഞ് സൈബർ തട്ടിപ്പുസംഘം ഡോക്ടറുടെ പത്തര ലക്ഷം രൂപ തട്ടിയെടുത്തു. തലശേരി തിരുവങ്ങാട് സ്വദേശിനി സി.ജെ. ഇഷ യുടെ പണമാണ് തട്ടിയെടുത്തത്. പരാതിക്കാരിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം മുംബൈ സി ബി ഐ ഓഫീസിൽ നിന്നാണെന്നും താങ്കളുടെ സിം കാർഡും അക്കൗണ്ടു മുപയോഗിച്ച് വൻതോതിൽ അനധികൃത പണമിടപാടുകൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റുവാൻ്റ് ഉണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഇക്കഴിഞ്ഞ ഒക്ടോബർ 31നും ഈ മാസം മൂന്നാം തീയതിക്കുമിടയിൽ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പത്തര ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് കേസെടുത്തത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം