നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ കാറിലിടിച്ച് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർക്ക് പരിക്ക്
പേരാവൂർ : നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ 28-ാം മൈൽ സെമിനാരി വില്ലക്ക് സമീപം കാറിൽ ട്രാവലർ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.12 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.കടവത്തൂരിൽ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം.

Comments
Post a Comment