ചെങ്കോട്ടയിൽ നടന്നത് ഭീകരാക്രമണം: 13 പേർ മരിച്ചു: കേരളത്തിലും സുരക്ഷ ശക്തമാക്കി, രാജ്യത്ത് അതീവ ജാഗ്രത*

 




തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ മരണ സംഖ്യ പതിമൂന്നായി ഉയർന്നു. ചെങ്കോട്ടയുടെ മതിലിന് സമീപമെത്തിയ ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. ഇതിന് പിന്നിൽ ഭീകരാക്രമണമെന്നാണ് ഡൽഹി പൊലിസ് നൽകുന്ന പ്രാഥമിക വിവരം. രാജ്യത്തെ റെയിൽവെ സ്റ്റേഷനുകൾ, മെട്രോ, എയർപോർട്ട്, ആരാധനാലയങ്ങൾ 'ഷോപ്പിങ്ങ് മാളുകൾ എന്നിവടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രി അമിത് ഷാ പരുക്കേറ്റവരെ എൽ.എൻജെ.പിആശുപത്രിയിലെത്തി സന്ദർശിച്ചു. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. ഒരു കിലോമീറ്റർ വരെ സ്ഫോടന ശബ്ദം കേട്ടതായിദ്യക്സാക്ഷികൾ പറഞ്ഞു. പൊട്ടിത്തെറിച്ച കാറിൽ ആൾക്കാരുണ്ടായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ കഷ്ണങ്ങളായി ചിതറി നിർത്തിയിട്ട മറ്റു വാഹനങ്ങൾക്ക് മേൽ വീണു. കാറിൽ 2 പേരുണ്ടായിരുന്നു. ഇവരുടെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടെയും മൃതദേഹങ്ങളാണ് ചിന്നിചിതറിയ നിലയിൽ കണ്ടെത്തിയൽ പരുക്കേറ്റവർ ഡൽഹി എൽഎൻജെ.പി ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽകേരളത്തിലും അതീവജാഗ്രതാ നിർദേശം നൽകി. ഡിജിപിരാവഡ ചന്ദ്രശേഖറാണ്  നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.

ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട് ഇന്ന് വൈകിട്ട് 6.55നാണ്

ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്‌ഫോടനമുണ്ടായത്. നടന്നത് ഭീകരാക്രമണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഐ.ഇ.ഡിസ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ചെങ്കോട്ടയുടെ കവാടം, ലാൽ കിലാ മെട്രോ സ്റ്റേഷൻ എന്നിവയുടെ അടുത്തുള്ള സിഗ്നൽ ലൈറ്റിൽ നിർത്തിയ കാറാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചത്.



നമുക്ക് ചുറ്റുമുള്ള അറിഞ്ഞിരിക്കേണ്ട വാർത്തകളും അറിയിപ്പുകളും അതിവേഗം അറിയാൻ ഈ വാർത്താ ഗ്രൂപ്പിൽ അംഗമാകൂ*

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻


👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻


Follow this link to join my WhatsApp group: https://chat.whatsapp.com/JrWJdpxwutBItHkuOu5gRg?mode=

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം