ഉപ്പളയിൽ സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14 വയസുകാരൻ : ഓൺലൈൻ ഗെയിം ആവേശമായി മാറി





കാഞ്ഞങ്ങാട് : ഉപ്പളയില്‍ വീടിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്ത കേസില്‍ വൻ ട്വിസ്റ്റ്'എയര്‍ഗണ്‍ ഉപയോഗിച്ച് 14കാരനായ വീട്ടിലെകുട്ടി തന്നെയാണ് വെടിയുതിര്‍ത്തതെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. ഓണ്‍ലൈന്‍ ഗെയിം കളിച്ച് അതില്‍ ആവേശം കണ്ടെത്തിയ കുട്ടി പിതാവിന്റെ തോക്കെടുത്ത് സ്വന്തം വീടിന് നേരെ വെടിവെക്കുകയായിരുന്നു.നാലംഗ സംഘം വീടിന് മുന്നിലെത്തി വെടിയുതിര്‍ത്തതായി കുട്ടി മുന്‍പ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘത്തിനായി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തിയത്. പിന്നീട് കുട്ടിയുടെ മൊഴിയില്‍ അപാകത തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് കുട്ടി സത്യം പറഞ്ഞത്.

ഉപ്പള ഹിദായത്ത് നഗറില്‍ പ്രവാസിയായ അബുബക്കറിന്റെ വീട്ടിലാണ് ശനിയാഴ്ച്ച വെടിവെപ്പുണ്ടായത്. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ല് തകര്‍ന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണോയെന്ന് പോലും പൊലീസ് സംശയിക്കുകയും അത്തരത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് 14 വയസുകാരൻ്റെ വികൃതിയാണ് പിന്നിലെന്ന് വ്യക്തമായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം