പെട്രോളിയം ഡീലേഴ്സ് അസോ. വാർഷിക ജനറൽ ബോഡി യോഗം 15 ന് നടക്കും




കണ്ണൂർ : കണ്ണൂർജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം 15 ന് 10 മണിക്ക് കണ്ണൂർ പള്ളിക്കുന്നിലെ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡൻ്റ്ടോമി തോമസ് ഉദ്ഘാടനം ചെയ്യും.പെട്രോളിയം ട്രേഡേർഡ് വെൽഫയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ ലൂക്ക് തോമസ് മുഖ്യ പ്രഭാഷണം നടത്തും. മയ്യഴിയിൽ നിന്നുള്ള ഇന്ധനക്കടത്ത് തടയാൻ നടപടി എടുക്കുക, നിലവിലുള്ള പമ്പുകളുടെ ശോചനീയാവസ്ഥ സർക്കാർ പരിശോധിച്ച് വേണ്ട സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ പ്രമേയത്തിലൂടെ ചർച്ച ചെയ്യും.വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.വി.ജയദേവൻ, ജനറൽ സെക്രട്ടറി എം. അനിൽ, ട്രഷറർ സി.ഹരിദാസ് , ഇ.എം.ശശീന്ദ്രൻ ,കെ.വി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം