പാടിക്കുന്ന് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും 21 കുപ്പി മദ്യം കവർന്നതിന് കേസെടുത്തു




 മയ്യിൽ: ബിവറേജ സ് മദ്യശാലയുടെ ചുമർ തുരന്ന് 21കുപ്പി മദ്യം മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.പാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേരളബിവറേജസിൻ്റെ കീഴിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ചുമർ തുരന്ന മോഷ്ടാവ് 7140 രൂപ വിലവരുന്ന ഹണീബിമദ്യത്തിൻ്റെ 375 മില്ലി യുടെ 21 കുപ്പികളാണ് കഴിഞ്ഞ ദിവസം കവർന്നത്. തുടർന്ന് ഔട്ട്ലെറ്റ് ജീവനക്കാരൻ മയ്യിൽ പൊയൂരിലെ സി. സുനിൽകുമാർ പോലീസിൽ പരാതി നൽകി. കേസെടുത്ത മയ്യിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം