ഓട്ടോറിക്ഷാ തൊഴിലാളികൾ 26 ന് കണ്ണൂർ ആർ.ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും
കണ്ണൂർ : പഴയ വാഹനങ്ങൾക്ക് സി.എഫ്ഫീസിൽ ഏർപ്പെടുത്തിയവൻവർദ്ധനവ് സംസ്ഥാന സർക്കാർ ഒഴിവാക്കുക, കേന്ദ്ര സർക്കാരിൻ്റെ തൊഴിൽ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ പ്രക്ഷോഭമാരംഭിക്കും. ഇതിൻ്റെ ഭാഗമായി 26 ന് രാവിലെ 10 30 ന് സ്റ്റേഡിയം കോർണർ കേന്ദ്രീകരിക്കു കണ്ണൂർ ആർ.ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും സമര പരിപാടിയിൽ പങ്കെടുക്കണമെന്ന് എ കെ.എസ്.എ.ടി.യു (എച്ച്.എം. എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ലക്ഷ്മണൻ അഭ്യർത്ഥിച്ചു.

Comments
Post a Comment