263.08 ഗ്രാം സ്വർണ്ണാഭരണങ്ങൾ വാങ്ങിവഞ്ചിച്ച മൈഗോൾഡ് ഉടമക്കെതിരെ കേസെടുത്തു




തലശേരി:ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങി രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചു തരാമെന്ന് വിശ്വസിപ്പിച്ചു വഞ്ചിച്ച മൈ ഗോൾഡ് ജ്വല്ലറി ഉടമക്കെതിരെ പരാതിയിൽ തലശേരി പോലീസ് കേസെടുത്തു. തിരുവങ്ങാട് പിലാക്കണ്ടി പ്ലാസയിൽ പ്രവർത്തിക്കുന്ന ജുവൽ ആർട്ട്സ് എന്ന സ്ഥാപനത്തിൻ്റെ മാനേജിംഗ് പാർട്ണർ കണ്ണൂർ വാരം സ്വദേശി മാവിലാക്കൂട്ടത്തിൽ സോമേഷ് കുമാറിൻ്റെ പരാതിയിലാണ് മട്ടന്നൂരിലെ മൈഗോൾഡ് ജ്വല്ലറി ഉടമ മുഴക്കുന്നിലെ തഫ്സീറിനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 12.30 മണിക്ക് പരാതിക്കാരനിൽ നിൽനിന്നും 3200000 രൂപയുടെ 263.08 ഗ്രാം വള , ചെയിൻ, ബ്രേസിലേറ്റ് തുടങ്ങിയ സ്വർണ്ണാഭരണങ്ങൾ വാങ്ങിയ ശേഷം രണ്ടു ദിവസത്തിനകം തിരിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ ശേഷം തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം