പറശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെപുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന്




കണ്ണൂർ :ഈ വർഷത്തെ പറശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെപുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് ചൊവ്വാഴ്‌ച രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റം. പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തംബ്രാക്കൾ കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് തുടക്കം കുറിക്കും.

ഉച്ചയ്ക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കുന്നു. തുടർന്ന് 3 മണി മുതൽ മലയിറക്കൽ കർമ്മവും, 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന തോടുകൂടി തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ച്ച വരവുകൾ മുത്തപ്പ സന്നിധിയിൽ പ്രവേശിക്കുന്നു.


സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടുന്നു. ശേഷം പഞ്ചവാദ്യ സംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കുന്നു. ഡിസംബർ 3ന് പുലർച്ചെ 5.30 ന് തിരുവപ്പന കെട്ടിയാടും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം