ബിൽ അടച്ചില്ല കെ.എസ്.ഇ.ബിക്കാർ കറൻ്റ് കട്ടു ചെയ്തു: പകരം യുവാവ് തകർത്തത് 50 ട്രാൻസ്ഫോർമറുകളിലെ ഫീസ്
കാഞ്ഞങ്ങാട്:വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്ന കെഎസ്ഇബി വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവ് നഗരത്തിലെ 50 ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസ് തകര്‍ത്തു. ഇതോടെ രണ്ടു മണിക്കൂറോളം 8000ത്തോളം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. കുഡ്‌ലു ചൂരി കാള്യയങ്കോട്ടെ യുവാവാണ് കെ.എസ്.ഇ.ബിക്ക് മുട്ടൻപണി കൊടുത്തത്. 22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബില്‍. നവംബർ12 നായിരുന്നു പണം അടയ്‌ക്കേണ്ട അവസാന തീയതി. വെള്ളിയാഴ്ച്ച രാവിലെയെത്തിയ ജീവനക്കാര്‍ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണില്‍നിന്നുള്ള കണക്ഷന്‍ വിഛേദിച്ചു. അല്‍പംസമയം കഴിഞ്ഞപ്പോള്‍ വധഭീഷണിമുഴക്കി വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതര്‍ പറയുന്നു. വൈകിട്ട് ഒരു കുട്ടിയുമായിയെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്നു പറഞ്ഞപ്പോള്‍ ബഹളം വച്ച് ഇറങ്ങിപ്പോയതായും ജീവനക്കാര്‍ പറയുന്നു. ഇയാള്‍ മടങ്ങിപ്പോയശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളില്‍ നിന്നായി ഫോണ്‍വിളിയെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാന്‍സ്‌ഫോമറുകളുടെയും ഫ്യൂസുകള്‍ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു കേസെടുത്തു.

Comments
Post a Comment