ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 74 വർഷം കഠിന തടവ്
തലശേരി : ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ 74 വർഷം കഠിനതടവിന് വിധിച്ച് കോടതി. കഠിനതടവും 85,000 രൂപ പിഴയുമാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്. ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലനെ(61) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Comments
Post a Comment