പയ്യന്നൂരിൽ ട്രാവലറിൽ കടത്തുകയായിരുന്ന മൂന്ന് കിലോവോളം കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ




 പയ്യന്നൂർ. കർണ്ണാടകയിൽ നിന്നും ടെമ്പോ ട്രാവലറിൽ വില്പനക്കായി കൊണ്ടുവരികയായിരുന്ന മൂന്നു കിലോവോളം കഞ്ചാവുമായി അഞ്ചുപേരെ പയ്യന്നൂർ പോലീസും റൂറൽ ജില്ല പോലീസ് മേധാവി അനുജ്പലിവാൾ ഐ പി എസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ കണ്ണനായ്ക്കൽ ഹൗസിൽ സബിൻ വർഗീസ് (25), സഹോദരൻ കണ്ണനായ്ക്കൽ ഹൗസിൽ സരിൻ വർഗീസ് (25), പരിയാരം അലക്യം പാലത്തിന് സമീപത്തെ നമ്പിലാൻ ഹൗസിൽ കാർലോസ് എന്ന കുര്യാക്കോസ് (25), വെള്ളരിക്കുണ്ട് ബളാലിലെ പി.ജി. അശ്വിൻ പ്രസാദ് (29), പിലാത്തറയിലെ കെ.വി.അഭിജിത് (25) എന്നിവരെയാണ് എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്ന് രാവിലെ 9.45 മണിയോടെ ദേശീയ പാതയിൽ സർവ്വീസ് റോഡിൽഎടാട്ട് കണ്ണങ്ങാട്ട് ക്ഷേത്ര റോഡിന് സമീപം വെച്ചാണ് അഞ്ചംഗ സംഘം 2.7 46 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. പെരുമ്പ പാലത്തിന് സമീപം വെച്ച് ട്രാവലറിന് പോലീസ് കൈനീട്ടിയെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് എടാട്ട് വെച്ച് പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ. എൽ . 42. കെ. 3122 നമ്പർ ട്രാവലർ പോലീസ് കസ്റ്റഡിയിലെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം