ഡോ. എ.കെ വേണുഗോപാലിന് നഗരശ്രീ പുരസ്കാരം കെ. സുധാകരൻ എം.പി സമ്മാനിച്ചു


കണ്ണൂർ :2025ലെ കണ്ണൂർ കോർപ്പറേഷൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും കേരളത്തിലെ കോർപ്പറേഷനുകളിൽ ആദ്യത്തേതുമായ “ നഗരശ്രീ “ പുരസ്കാരം ആതുര മേഖലയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ഡോ. എ.കെ വേണുഗോപാലിന് , കെ. സുധാകരൻ എം.പി. സമ്മാനിച്ചു.

വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വരെ ആദരിക്കുകയും സമൂഹ സമക്ഷം അവരെ വീണ്ടും അവതരിപ്പിക്കുകയുമാണ് ഈ പുരസ്കാരത്തിലൂടെ  ലക്ഷ്യമിടുന്നത് .അതിൽ കാരുണ്യവും സ്നേഹവും ചാലിച്ചു ചാർത്തി സേവനം നടത്തുന്ന പ്രഗത്ഭനായ ഡോക്ടറാണ് വേണുഗോപാലെന്നും അദ്ദേഹത്തിൻ്റെ സേവനം വരും തലമുറക്ക് കൂടി ലഭിക്കുന്നതിനും പാവപ്പെട്ടവരെ ചേർത്ത് പിടിച്ച് മനസിൻ്റെ കരുത്തുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിയുന്നതിന് നമ്മുടെ പ്രാർത്ഥന ഉണ്ടാവണമെന്നും കെ. സുധാകരൻ എം.പി പറഞ്ഞു. ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.പി. രാജേഷ്, പി.ഷമീമ , വി.കെ ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ , കൗൺസിലർമാരായ ടി.ഒ മോഹനൻ, , ടി.രവീന്ദ്രൻ,  എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം