പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻപോക്സോ കേസിൽ അറസ്റ്റിൽ



ഇരിക്കൂർ : കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയില്‍ പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇരിക്കൂർ സ്വദേശിയായഹെഡ് മാസ്റ്റർ അറസ്റ്റില്‍.

കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഡൂർ പദവ് സ്കൂളിലെ ഹെഡ് മാസ്റ്ററും  ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസക്കാരനുമായ എൻ കെ സുധീറാണ് (54)  പോക്സോ കേസിൽ അറസ്റ്റിലായത്.  

ഞായറാഴ്ച രാത്രി കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒരു ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെണ്‍കുട്ടിക്കാണ് അധ്യാപകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് പരാതി.

ഗൃഹപ്രവേശന ചടങ്ങ് നടന്ന വീട്ടിനടുത്തുള്ള സുഖമില്ലാത്ത ഒരാള്‍ക്ക് ആ വീട്ടിലെ കുട്ടിയോടൊപ്പം പരിപാടി നടന്ന വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു പോയി കൊടുത്ത് മടങ്ങും വഴിയായിരുന്നു അധ്യാപകൻ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടു പോയി ഉപദ്രവിച്ചതെന്നാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നേരത്തെ പെണ്‍കുട്ടിയെ അധ്യാപകൻ പഠിപ്പിച്ചിരുന്നു. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തതിനു ശേഷമാണ് പ്രധാന അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം