ഡോ. ടി.പി. അബ്ദുൽ ഖാദറിന്റെ ആത്മകഥ ‘പടവുകൾ’ പ്രകാശനം ചെയ്തു


കണ്ണൂർ ∙ കെ.എം.സി.സി സ്ഥാപകാംഗവും വിദ്യാഭ്യാസ–സാംസ്കാരിക രംഗങ്ങളിൽ അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വവുമായ ലോകസഞ്ചാരിയായ ഡോ. ടി.പി. അബ്ദുൽ ഖാദറിന്റെ ആത്മകഥ ‘പടവുകൾ’ പ്രകാശനം ചെയ്തു. കണ്ണൂർ ക്ലിഫോർഡ് ഇൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മടത്തിൽ പ്രസ് ക്ലബ് പ്രസിഡണ്ട് സുനിൽ കുമാറിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കരീം ചേലേരി അധ്യക്ഷനായി. സി.എച്ച്.എം.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ പി.പി. സുബൈർ സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ ഒ.എം. അബൂബക്കർ പുസ്തകം പരിചയപ്പെടുത്തി.ഇബ്രാഹിം കുട്ടി ചൊക്ലി, സി.പി.വി. അബ്ദുള്ള, അഡ്വ. അഹമ്മദ് മാണിയൂർ, കെ.പി. താഹിർ, ഷമീമ ഇസ്ലാഹിയ, സുരേഷ് ബാബു എളയാവൂർ, എം.പി. മുഹമ്മദലി, ടി.പി. അബ്ബാസ് ഹാജി, സുദീന്ദ്രൻ മാസ്റ്റർ, കെ.എം. കൃഷ്ണകുമാർ മാസ്റ്റർ, ഇ.പി. ഷാനവാസ്, ഡി.വി. ആഷിഖ്, എം. മുനീർ, പി.സി. അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ നേർന്നു.ഗ്രന്ഥകർത്താവ് ഡോ. ടി.പി. അബ്ദുൽ ഖാദർ മറുപടി പ്രസംഗം നടത്തി. ടി.പി. സുലൈമാൻ നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം