ഓട്ടത്തിനിടെ ഓട്ടോയിൽ നിന്നും തീയും പുകയും :പൊലി സ്ഇടപെടൽ അപകടമൊഴിവാക്കി
കണ്ണൂർ : കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിന് സമീപം ബാറ്ററി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്ന ഓട്ടോറിക്ഷയിൽ നിന്നും തീപടർന്നത് പൊലിസ് അണച്ചതോടെ വൻ അപകടമൊഴിവായി.
അതുവഴി പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിറ്റി പോലീസ് സ്റ്റേഷനിലെ എസ്ഐ പ്രകാശൻ, എസ്.സി.പി.ഒ താജുദ്ദീൻ, സിപിഒ പ്രമീഷ് എന്നിവർ ചേർന്ന് ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ഓട്ടത്തിനിടെ ഓട്ടോറിക്ഷയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഇറങ്ങുകയായിരുന്നു.

Comments
Post a Comment