ബോളിവുഡ് നടൻ ധർമ്മേന്ദ്രയുടെ മരണവാർത്ത തള്ളി കുടുംബം



മുംബൈ: ബോളിവുഡ്നടൻ ധർമേന്ദ്രയുടെ മരണവാർത്ത തള്ളി കുടുംബം. ധർമേന്ദ്രയുടെ നില തൃപ്തികരമാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മകൾ ഇഷ ഡിയോൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പപ്പയുടെ രോഗശാന്തിക്കായി പ്രാർത്ഥനകൾ നടത്തിയതിന് നന്ദി എന്നും ഇഷ കൂട്ടിച്ചേർത്തു.ധർമേന്ദ്രയെ ഒരാഴ്ചയായി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം അന്തരിച്ചതായി ഇന്ന് രാവിലെയാണ് വാർത്തകൾ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഒക്ടോബർ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വാർത്ത വന്നിരുന്നു പ്രമുഖ ദേശീയ മാധ്യമങ്ങളുടെ ഓൺലൈനുകളിലും ചാനലുകളിലും ധർമ്മേന്ദ്രയുടെ മരണവാർത്ത പുറത്തുവന്നിരുന്നു. മലയാളത്തിലെ ചില പ്രമുഖ ചാനലുകളിലും ഇതിന് സമാനമായി വാർത്ത വന്നു. ധർമ്മേന്ദ്രയുടെ മരണത്തിൽ അനുശോചിച്ചു പ്രമുഖരും സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് മരണവാർത്ത തള്ളി കുടുംബം വാർത്താ കുറിപ്പിറക്കിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം