ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിരയ്ക്ക് വെല്ലുവിളിയായി പയ്യാമ്പലത്ത് കെ.എൻബിന്ദു പത്രിക നൽകും




കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കറ്റ് പി ഇന്ദിര മത്സരിക്കുന്ന പയ്യാമ്പലം ഡിവിഷനിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി രംഗത്തെത്തുന്നു. പയ്യാമ്പലത്തെ കെ. എൻ ബിന്ദുവാണ്  സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകാൻ തീരുമാനിച്ചിട്ടുള്ളത്. കണ്ണൂർ ടൗൺ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കോൺഗ്രസ് വൈസ് പ്രസിഡണ്ട്, ജവഹർ ബാൽമഞ്ച് കണ്ണൂർ ബ്ലോക്ക് ചെയർമാൻ, മഹിളാ കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ബിന്ദു സ്ഥാനാർത്ഥിയാകണം എന്നായിരുന്നു പയ്യാമ്പലത്തെ കോൺഗ്രസുകാരുടെ ആഗ്രഹം.  അറിയപ്പെടുന്ന പൊതുപ്രവർത്തകയായ ബിന്ദു പയ്യാമ്പലത്തെ മണൽത്തരികൾക്ക് പോലും സുപരിചിതയാണ് . നാട്ടുകാരുമായി അഭേദ്യ ബന്ധമുള്ള ബിന്ദു തന്നെയായിരിക്കും സ്ഥാനാർത്ഥി എന്നായിരുന്നു അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ അഡ്വക്കറ്റ് പി ഇന്ദിരക്ക് വേണ്ടി കെ സുധാകരനും മാർട്ടിൻ ജോർജ്ജും ബിന്ദുവിനെ വെട്ടി മാറ്റുകയായിരുന്നു. തനിക്ക് സംഭവിച്ച വഞ്ചനയിൽ മനസ്സു വേദനിച്ച ബിന്ദു ഇന്ന് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാർട്ടി നേതൃത്വം തന്നെ തിരസ്കരിച്ചെങ്കിലും പയ്യാമ്പലത്തെ ജനങ്ങളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ജനങ്ങൾ തന്നെ കൈവിടില്ലെന്നും ബിന്ദു പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം