മയക്കുവെടി വെച്ച് പിടികൂടിയ കാട്ടുപോത്തിനെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് തുറന്നു വിടും




ഇരിട്ടി: പടിയൂര്‍ - കല്ല്യാട് പഞ്ചായത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനവാസ മേഖലയില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ചു പിടികൂടിയ കാട്ടുപോത്തിനെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വെറ്റിനറി ഡോക്ടർമാർവൈദ്യ പരിശോധന നടത്തിയ ശേഷം പൂർണ ആരോഗ്യ നിലയാണെന്ന് കണ്ടെത്തിയാൽ ചൊവ്വാഴ്ച്ചയാണ് അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടുക.

കാട്ട് പോത്തിനെ മയക്ക് വെടി വെച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.ബ്ലാത്തൂര്‍ കിഴക്കേക്കര മടപ്പുര റോഡില്‍ വെച്ചാണ് തിങ്കളാഴ്ച്ച വൈകിട്ട് മയക്ക് വെടി വെച്ചത്. വൈദ്യ പരിശോധന നടത്തി ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തിയതിന് ശേഷം വയനാട് വന്യ ജീവി സങ്കേതത്തില്‍ തുറന്ന് വിടുന്നതിനായി കൊണ്ട് പോയി. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സനൂപ് കൃഷ്ണന്‍, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിതിന്‍ രാജ്, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ ഇല്യാസ് റാവുത്തര്‍, ഡോ. ഋഷികേശ്, എസ്എഫ്ഒ കെ. ബാലന്‍, തളിപ്പറമ്പ്, കൊട്ടിയൂര്‍ റേഞ്ച് സ്റ്റാഫ്, ആര്‍ആര്‍ടി സ്റ്റാഫ് എന്നിവര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം