വിമത സ്ഥാനാർത്ഥിയായി പ ത്രിക സമർപ്പിച്ചു സി.പിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി




പഴയങ്ങാടി: ചെറുകുന്നിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രിക നൽകിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ജില്ലാ കമ്മിറ്റി പാർട്ടിയിൽ നിന്നും പുറത്താക്കി. സി.പി.എം ചെറുകുന്ന് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള കുന്നനങ്ങാട് സെൻ്റർ ബ്രാഞ്ച് സെക്രട്ടറി ഇ. ബാബുരാജിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ച് സെക്രട്ടറി പദവിയിൽ നിന്നും പുറത്താക്കിയത്. പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ നാമനിർദ്ദേശപത്രിക നൽകുകയും ലോക്കൽ കമ്മിറ്റി അതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് അനുസരിക്കാത്തതിനാണ് അച്ചടക്കനടപടിയെടുത്തത്. നേരത്തെ പയ്യന്നൂർ നഗരസഭയിലെ കാര ഡിവിഷനിലേക്ക് റിബലായി മത്സരിക്കാൻ പത്രിക നൽകിയ യുവ നേതാവിനെയും പുറത്താക്കിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം