കരിവെള്ളൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സന്തോഷ് കുണിയൻ രാജിവെച്ചു



കരിവെള്ളൂർ : നേതൃതലത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായി നിലനിൽക്കുന്നകോൺഗ്രസ് കരിവെള്ളൂർ മണ്ഡലത്തിൽ നിന്നും വൈസ് പ്രസിഡൻ്റും പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സന്തോഷ് കുണിയൻ ( വി. സന്തോഷ് കുമാർ) കോൺഗ്രസിൽ നിന്നും രാജിവെച്ചതായി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ്, ചെറുപുഴ ബ്ലോക്ക് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. ബിജെപിയുമായി അന്തർധാര നടത്തുന്ന മണ്ഡലം പ്രസിഡൻ്റ് ഷീബ മുരളിയുടെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ 13, 14 വാർഡുകളിൽ സ്ഥാനാർഥിയെ പുറമെ നിന്ന് കെട്ടിയേൽപ്പിക്കുന്ന അവസ്ഥയുണ്ടായി. കൂടിയാലോചനകളില്ലാതെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ശക്തമായ വാർഡ് കമ്മിറ്റികളാണ് ഇവിടെയുള്ളത്. - പതിനെട്ടാമത്തെ വയസിൽ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളാണ് താൻ. തന്നോടു പോലും ആലോചിക്കാതെയാണ് അടുത്ത കാലത്ത് കോൺഗ്രസിലേക്ക് വന്ന മണ്ഡലം പ്രസിഡൻ്റ് തീരുമാനമെടുത്തത്. ബിജെപിയെ സഹായിക്കാനാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നുംപൊതു പ്രവർത്തന രംഗത്ത് സജീവമായി തുടരുമെന്നും തന്നെ സ്വീകരിക്കാൻ തയാറാകുന്ന പാർട്ടിയിൽ ചേരുമെന്നും സന്തോഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം