ബെംഗളൂരു മലയാളികളുടെ കാത്തിരിപ്പിന് വിരാമം: കേരളത്തില്‍ നിന്ന് വന്ദേഭാരത്; റൂട്ട്, സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് എന്നിവ അറിയാം…
കണ്ണൂർ :പുതിയൊരു വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് ലഭിച്ചിരിക്കുകയാണ്. എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 26651/26652) എറണാകുളത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ ട്രെയിനാണ്. 8 മണിക്കൂറും 40 മിനിറ്റുമാണ് യാത്രാ സമയം. എറണാകുളം സൗത്ത് ജങ്ഷനിൽ (ERS) നിന്ന് വൈകിട്ട് 2:20ന് പുറപ്പെടുന്ന ട്രെയിൻ, രാത്രി 11:00ന് കെ.എസ്.ആർ ബെംഗളൂരു സിറ്റി (SBC) സ്റ്റേഷനില്‍ എത്തിച്ചേരും. തൃശൂർ, പാലക്കാട്, കൊയമ്പത്തൂർ, തിരുപ്പൂർ, ഈ റോഡ്, സേലം, കെ.ആർ പുരം എന്നീ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക. ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകും. എന്നിരുന്നാലും സാധാരണയായി വന്ദേഭാരത് ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് ₹900 മുതൽ ₹3355 വരെയാണ്( റൂട്ടിൻ്റെയും ക്ലാസിൻ്റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടേക്കാം).

Comments
Post a Comment