പുല്ലൂരിൽ കുളത്തിൽ വീണ പുലിയെ വനം വകുപ്പ് പുറത്തെടുത്തു




കാഞ്ഞങ്ങാട്:പുല്ലൂരിൽ കുളത്തിൽ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി . കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിൻ്റെ കവുങ്ങിൻ തോട്ടത്തിലെ കുളത്തിലാണ് പുലി വീണത്. ഇന്നലെവൈകുന്നേരം അഞ്ച്മണിയോടെയാണ് പുലി കുളത്തിൽ വീണ വിവരം അറിഞ്ഞത്.

മൂന്നര വയസുള്ള പുലിയാണ് കുളത്തിൽ വീണത്. ശ്രമകരമായ ദൗത്യത്തിനൊടുവിൽ കൂട് കിണറ്റിലിറക്കി വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ പിടികൂടി പുറത്തെത്തിച്ചു. സംഭവമറിഞ്ഞ് നിരവധി നാട്ടുകാർ പരിസരത്ത് തടിച്ചുകൂടി.

ഇന്നലെവൈകുന്നേരം മധുവിൻ്റെ അമ്മ ഇച്ചിരയും ഭാര്യ വിജയയും വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കാൻ വന്നപ്പോ‍ഴാണ് കുളത്തില്‍ വീണു കിടക്കുന്ന പുലിയെ കണ്ടത്. മോട്ടോര്‍ പ്രവര്‍ത്തിക്കാതെ വന്നത് ശ്രദ്ധയില്‍പെട്ടപ്പോ‍ഴാണ് കുളത്തിലേക്ക് നോക്കിയപ്പോ‍ഴാണ് പൈപ്പില്‍ പിടിച്ചുനില്‍ക്കുന്ന കടുവയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരം വിവരമറിയിക്കുകയും അവര്‍ വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രാത്രി ഏറെ വൈകിയെങ്കിലും മയക്കുവെടി വെച്ചു മയക്കിയാണ് പുലിയെ പുറത്തെടുത്ത് കൂട്ടിലാക്കിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം