വീട്ടമ്മയുടെ മൊ ബൈല്‍ നമ്പര്‍ കബളിപ്പിച്ച് കൈക്കലാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ എം പി ക്കെതിരായ സൈബര്‍ ആക്രമണം.:മൈസൂർ പൊലിസ് കേസെടുത്തു
കണ്ണൂർ :മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചു കൊണ്ടു എഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിക്കെതിരെ സൈബർ അക്രമണം നടത്തിയെന്ന പരാതിയിൽ മൈസൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇതേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള കുണ്ടറ ബേബിയെന്ന വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നാണ് കെസി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോണ്‍ നമ്പര്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇരിക്കൂര്‍ സ്വദേശിയായ യുവതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ താന്‍ ഉപയോഗിച്ച് വന്നിരുന്ന നമ്പര്‍ ഉപയോഗിച്ച് ഇത്തരം ഒരു വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചത് യുവതി അറിഞ്ഞിരുന്നില്ല.
കെസി വേണുഗോപാലിനെതിരെ നടക്കുന്ന സൈബര്‍ അക്രമണത്തിന് തന്റെ പേരിലുള്ള നമ്പരിലുള്ള ഫെയ്‌സ്ബുക്ക് ഐഡിയും ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
വ്യാജ ഐഡി നിയന്ത്രിക്കുന്നവരെ കണ്ടെത്തി ആ പേജ് നീക്കം ചെയ്യണമെന്നും യുവതി പരാതിയിൽ പൊലീസിനോട് ആവശ്യപ്പെട്ടു.

Comments
Post a Comment