ഇ.പി ബി.ജെ.പിയിലേക്ക് വരാൻ റെഡിയായിരുന്നു : ഇപിയെ പാർട്ടി ഒഴിവാക്കിയെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂർ :ഇ. പി. ജയരാജൻ സിപിഎം വിട്ടു ബിജെപിയിലേക്ക് വരാൻതയ്യാറായിരുന്നുവെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് എ. പി. അബ്ദുള്ളക്കുട്ടി 'കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽഎല്ലാ ആളുകളെയും ബിജെപിയിലേക്ക് എടുക്കാൻ പറ്റില്ലല്ലോയെന്നുംഎ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇ .പി .ജയരാജൻ പാർട്ടി വിട്ട് ബിജെപിയിലേക്ക് വരാൻ തയ്യാറായിരുന്നു. ഈക്കാര്യത്തിൽ ഇ. പി. ജയരാജനുമായി ചർച്ച നടന്നിരുന്നു. എന്നാൽ ജയരാജൻ വേണ്ടയെന്നത് പാർട്ടി തീരുമാനമായിരുന്നു.ഇ .പി ജയരാജന്റെ പുസ്തകം എം.വി. ഗോവിന്ദൻ മാഷെയും പി. ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണെന്നും എ .പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
ചടങ്ങിൽ എല്ലാ ആളുകളെയും ക്ഷണിച്ചിരുന്നു.പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട എം.വി . ഗോവിന്ദൻ മാഷെ മാത്രം വിളിച്ചില്ല.
പി. ജയരാജനും കൂടി ഒരു പുസ്തകം എഴുതണം. അപ്പോൾ ഇ. പി ജയരാജന്റ എല്ലാ കഥയും പുറത്തുവരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Comments
Post a Comment