രാഘവന്‍ മാസ്റ്ററെ ആദരിച്ചു




തളിപ്പറമ്പ്: കേരളപ്പിറവി ദിനത്തില്‍ കേരളപ്പിറവിയുടെ തുടക്കം കുറിച്ച രാഘവന്‍ മാസ്റ്ററെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ ആദരിച്ചു. കേരളപ്പിറവി ദിനത്തില്‍ കേരള സംസ്ഥാന രൂപീകരണത്തിന്റെ തുടക്കം എന്നോണം 1956 നവംബര്‍ മാസം ഒന്നാം തിയ്യതി മലബാറിന്റെ ആസ്ഥാനമായിരുന്ന കോഴിക്കോട് നിന്നും മദ്രാസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പകര്‍ന്നു നല്‍കിയ ദീപശിഖ ഏറ്റുവാങ്ങിയത് അന്നത്തെ അത്‌ലറ്റിക് ചാമ്പ്യനായ കുപ്പാടക്കത്ത് രാഘവന്‍ നമ്പ്യാര്‍ ആയിരുന്നു. അന്ന് കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. അത്‌ലറ്റിക് ചാമ്പ്യന്‍ എന്ന നിലയിലാണ് 18 കാരനായ അദ്ദേഹത്തെ കേരളപ്പിറവി ദീപശിഖാ പ്രയാണത്തിന്റെ ക്യാപ്റ്റനായി നിയോഗിച്ചത്. പിന്നീട് അദ്ദേഹം മൂത്തേടത്ത് ഹൈസ്‌കൂളില്‍ അധ്യാപകനാവുകയും 1994 ല്‍ വിരമിക്കുകയും ചെയ്തു. ഇപ്പോള്‍ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന് സമീപം തമ്പുരാന്‍ നഗര്‍ നിവാസിയാണ് രാഘവന്‍ മാസ്റ്റര്‍.മണ്ഡലം പ്രസിഡണ്ട് ഷൈമ പ്രദീപന്‍, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പണ്ടാരി, ജനറല്‍ സെക്രട്ടറി അശോകന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി. ഗംഗാധരന്‍ മണ്ഡലം സെക്രട്ടറിമാരായ വൈ.പി. മുരളി, എ.പി.കെ. വിനോദ്, പ്രിതനന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം