കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെൻഷൻ




വടകര : അനാശാസ്യ കേന്ദ്രത്തിൽ നിന്നുംകസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെൻഷൻ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഡിവൈഎസ്പി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരിയെ പീഡിപ്പിച്ചതിനും കൈക്കൂലി വാങ്ങിയതിനും തെളിവുണ്ട്.

ഉമേഷ്‌ പൊലീസ് സേനയുടെ പ്രതിച്ഛായക്ക് കളങ്കം ഏൽപ്പിച്ചുവെന്നും ഉത്തരവിൽ പറയുന്നു. പീഡന പരാതിയെത്തുടർന്ന് ഉമേഷ് അവധിയിൽ പ്രവേശിച്ചിരുന്നു. വടകര ഡിവൈഎസ്‍പിയുടെ പകരം ചുമതല നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്ക് നൽകിയിട്ടുണ്ട്.

ആത്മഹത്യ ചെയ്ത ചെര്‍പ്പുള്ളശ്ശേരി സിഐയുടെ കുറിപ്പിലൂടെയാണ് അനാശാസ്യ കേസിൽ അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന വിവരം ആദ്യമായി പുറത്ത് വന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം