എള്ളരഞ്ഞി വാർഡ് പിടിക്കാൻ വിജിൽ മോഹൻ





 ശ്രീകണ്ഠാപുരം : നഗരസഭാ ഭരണം നിലനിർത്താൻ ആവനാഴിയിലെ സർവ്വ അസ്ത്രങ്ങളുമായി കളത്തിലിറങ്ങി കോൺഗ്രസ് '
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനനെ ചെയർമാൻ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചു കൊണ്ടാണ് പാർട്ടിയുടെ പടയോട്ടം' ശ്രീകണ്ഠപുരം നഗരസഭയിലെ എൽ.ഡി.എഫ് സിറ്റിങ് സീറ്റായ എള്ളരിഞ്ഞി വാർഡിലാണ് വിജിൽ മോഹൻ മത്സരിക്കുന്നത്.  സി.പി.എമ്മിന് വലിയ ഭൂരിപക്ഷത്തോടെയുള്ള ലഭിച്ച വാർഡാണിത്. കഴിഞ്ഞ തവണ 900 വോട്ടുണ്ടായിരുന്ന വാർഡിൽ  ഇത്തവണ 764 വോട്ടുകളാണുള്ളത്.  ഇടതു സ്ഥാനാർഥി ജയിച്ച വാർഡ് വിജിലിനെ ഇറക്കി പിടിക്കാനാവുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. കഴിഞ്ഞ40 വർഷക്കാലം സി.പി.എം കുത്തകയായിരുന്ന കൈതപ്രം വാർഡ്  കഴിഞ്ഞ തവണ 105 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജിൽ മോഹൻ പിടിച്ചെടുത്തിരുന്നു. സി.പി.എം ഏരിയ കമ്മറ്റിയംഗമായ എം.സി. ഹരിദാസനെയാണ് വിജിൽ തോൽപ്പിച്ചത്. ഈ വാർഡ് ഇത്തവണ വനിത സംവരണമായതിനാൽ സിന്ധു മധുസൂദനനെ കോൺഗ്രസ് ആദ്യമേ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് രംഗത്തിറക്കിയിരുന്നു. എള്ളരിഞ്ഞി വാർഡ് പിടിച്ചെടുക്കുകയും  നഗര ഭരണം യു.ഡി.എഫിന് ലഭിക്കുകയും ചെയ്താൽ വിജിൽ മോഹനനെ ചെയർമാനാക്കാനാണ് കോൺഗ്രസിനുള്ളിലെ ധാരണ. നിലവിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനും ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറുമാണ് വിജിൽ മോഹൻ'

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം