കോട്ടൂരിൽശിശുദിനാഘോഷം നടത്തി
കാടാച്ചിറ: ഇന്ദിരാഭവൻ കോട്ടൂരിൽ രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടന്നു.പുഷ്പാർച്ചനയ്ക്ക് വാർഡ് മെമ്പർ വി .കെ.റസാഖ്,ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ സെക്രട്ടറി ധനിത്ത് ലാൽ എസ്.നമ്പ്യാർ, സനൽ കാടാച്ചിറ, അജിനാസ് കോട്ടൂർ, ലത്തീഫ് വി.കെ തുടങ്ങിയവർ നേതൃത്വം നൽകി. ശിശുദിനത്തോടനുബന്ധിച്ച് അങ്കണവാടി കുട്ടികളുടെ കളറിംഗ് ചിത്രങ്ങളുടെ പ്രദർശനം ഇന്ദിരാഭവൻ ഹാളിൽ നടന്നു. കോട്ടൂർ അഞ്ച് അങ്കണവാടിയുടെ നേതൃത്വത്തിൽ ശിശുദിന റാലി നടന്നു. കുട്ടികളും, രക്ഷിതാക്കളും റാലിയിൽ അണിനിരന്നു

Comments
Post a Comment