സഹകരണ മേഖലയിൽ നാളെ പ്രതിപക്ഷ സംഘടനകൾ പണിമുടക്കും




കണ്ണൂർ :കേരളത്തിൻ്റെസമ്പദ് വ്യവസ്ഥയുടെ അടിത്തറയായ സഹകരണ മേഖലയെ തകർക്കുന്ന സംസ്ഥാന സർക്കാർ നയങ്ങൾക്ക് എതിരെ പ്രതിപക്ഷ സംഘടന കളുടെ നേതൃത്വത്തിൽ നാളെ 26/11/ 25 ന് സംസ്ഥാന വ്യാപകമായി സഹകരണ സ്ഥാപനങ്ങൾ അടച്ചിട്ട് കൊണ്ട് പണിമുടക്ക് സമരവും സഹകരണ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. ജീവനക്കാർക്ക് നാളിതുവരെ ലഭ്യമായ ആനുകൂല്യങ്ങൾ കവരുന്ന നയമാണ് ഇടത് സർക്കാർ കഴിഞ്ഞ ഒൻപതുവർഷമായി തുടരുന്നത്. ഇത്തരം നടപടികൾ തിരുത്തുന്നത് വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന്  കെ.സി. ഇ 'എഫ് ജില്ല പ്രസിഡൻ്റ്അഗിഷ് കാടാച്ചിറ കെ.സി. ഇ സി ജില്ലാ പ്രസിഡൻ്റ്ഇ.കെ മധു എന്നിവർ  അറിയിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം