മലപ്പട്ടത്ത് പത്രിക തള്ളിയത് സി.പി.എം ഭീഷണിയെ തുടർന്നെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നിത്യ ശ്രീ




കണ്ണൂർ : മലപ്പട്ടത്ത് തെരഞ്ഞെടുപ്പിൻ്റെ മറവിൽ സി.പി.എം ഭീകരതയെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളായി പത്രിക നൽകിയവർ' ആരോപിച്ചു. കണ്ണൂർ ഡി.സി.സി ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസിനായി പഞ്ചായത്തിലേക്ക് നോമിനേഷൻ നൽകിയവർ'

മലപ്പട്ടം പഞ്ചായത്ത് കൊവുന്തല വാർഡിൽ താൻ നൽകിയ പത്രിക തള്ളിയത് സി.പി.എം ഭീഷണിയിലാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നിത്യശ്രീ ആരോപിച്ചു. രണ്ട് ഒപ്പിലും വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പത്രിക തള്ളിയതിന് കാരണമായി പറഞ്ഞത്. താൻ തന്നെ പഞ്ചായത്തിൽ നേരിട്ടെത്തിയാണ് നാമനിർദ്ദേശപത്രികയിൽ ഒപ്പിട്ടതെന്നും നിത്യ ശ്രീ പറഞ്ഞു. അതു തൻ്റെ ഒപ്പാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ തന്നെ വളഞ്ഞു നിന്ന സി.പി.എം പ്രവർത്തകരോട് പറഞ്ഞുവെങ്കിലും അവർ അംഗീകരിക്കാൻ തയ്യാറായില്ല. തൻ്റെ പത്രിക ഭീഷണിപ്പെടുത്തി സി.പി.എം പ്രവർത്തകർ തള്ളിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അക്രമിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. ഇതു കാരണമാണ് മത്സരിക്കാൻ കഴിയാതെ പോയതെന്നും നിത്യശ്രീ പറഞ്ഞു. ബിരുദധാരിണിയായ തൻ്റെ പത്രിക തള്ളിയതിനു ശേഷം മടങ്ങുമ്പോൾ വിദ്യാഭ്യാസമില്ലെന്ന് വിളിച്ചു ആക്ഷേപിച്ചു. നിരന്തര ഭീഷണി കാരണമാണ് യു.ഡി.എഫിന് രണ്ടു വാർഡുകളിൽ പത്രിക നൽകാൻ കഴിയാഞ്ഞതെന്നും നിത്യ ശ്രീ പറഞ്ഞു. സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററുടെയും ഭാര്യ പി.കെ ശ്യാമളയുടെയും നേതൃത്വത്തിലാണ് ആന്തൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പിൻതുണ നൽകുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി അബ്ദുൾ റഷീദ് പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് തങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ സി.പി.എം ചെയ്യുന്നതെന്നും അബ്ദുൾ റഷീദ് ആരോപിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം