സേലം സ്വദേശിനി ധന കോടിയുടെ മരണം കൊലപാതകം: മദ്യ ലഹരിയിൽ അതിക്രൂരമായി കൊന്നതാണെന്ന് ഭർത്താവിൻ്റെ മൊഴി



തലശേരി : തലശേരി നഗരമധ്യത്തിൽ ജൂബിലി റോഡിലെ പണി തീരാത്ത കെട്ടിടത്തിൻ്റെ ലിഫ്റ്റ് കുഴിയിൽ കണ്ടെത്തിയ അസ്ഥികൂടംതമിഴ്നാട് സേലം സ്വദേശിനി ധന കോടിയുടെ (73)താണെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത ഭർത്താവ് അമ്പായിരം (77) മദ്യ ലഹരിയിൽ ഇവരെ കല്ലുകൊണ്ടു ഇടിച്ചിട്ടതിനു ശേഷം ലിഫ്റ്റ് കുഴിയിലേക്ക് തള്ളി കല്ലുകൾ ദേഹത്തിട്ട് കൊന്നതാണെന്നാണ് പൊലിസിന് നൽകിയ മൊഴി. മദ്യലഹരിയിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാൾ മൊഴി നൽകിയത്. കൊല്ലപ്പെട്ടത് ധന കോടി തന്നെയാണെന്ന് മക്കളുടെ ഡി.എൻ.എ ടെസ്റ്റിൽ ഉറപ്പിച്ചതിനു ശേഷം പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു. വെള്ളിയാഴ്ച്ച വൈകിട്ടാണ് പഴയ കെട്ടിടത്തിൻ്റെ ലീഫ്റ്റിൽ നിന്നും തലയോട്ടി കണ്ടെത്തിയത്. ശനിയാഴ്ച്ച ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അസ്ഥികൂടത്തിൻ്റെ മുഴുവൻ ഭാഗങ്ങളും കണ്ടെത്തി. ആറു മാസത്തോളം പഴക്കമുള്ളതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ആക്രി പൊറുക്കി വിൽപ്പന നടത്തി ജീവിക്കുന്നവരാണ് അമ്പായിരവും ഭാര്യ ധനകോടിയും. ഇവരുടെ മക്കൾ വിവാഹിതരായി വേറെ കഴിയുകയാണ്. കഴിഞ്ഞ ആറു മാസക്കാലമായി ധന കോടിയെ കാണാതായിട്ട്. അമ്മയെ കുറിച്ചു മക്കൾ അന്വേഷിക്കുമ്പോഴൊല്ലാം ഇവരെ സേലത്തേക്ക് ട്രെയിൻ കയറ്റി വിട്ടു നാട്ടിൽ പോയി എന്നൊക്കെയാണ് പിതാവ് മറുപടി നൽകിയിരുന്നത്. വെള്ളിയാഴ്ച്ച മക്കൾ ചോദ്യം ചെയ്തപ്പോഴാണ് ധന കോടി തലശേരിയിലെ കെട്ടിടത്തിലുണ്ടെന്ന നിർണായക വിവരം ഇയാൾ വെളിപ്പെടുത്തിയത്. ഉടൻ മക്കൾ അമ്പായിരത്തെയും കൂട്ടി സ്ഥലത്ത് എത്തുകയായിരുന്നു. തലയോട്ടിയും ഉടുത്ത സാരിയുടെ ഭാഗങ്ങളും ചെരുപ്പും കണ്ടയുടനെ അമ്മ മരിച്ചതായി മക്കൾക്ക് മനസിലാവുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അമ്പായിരത്തെ മക്കൾ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് വിവരം തലശേരി ടൗൺ പൊലിസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തലശേരി എ.എസ്.പി ബികിരൺ, സി.ഐ ബിജു പ്രകാശ്, എസ്.ഐമാരായ പി.പി ഷമിൽ, കെ. അശ്വതി എന്നിവരുൾപ്പെട്ടെ പൊലിസ് സംഘമാണ് അന്വേഷണം നടത്തിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം