സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കിയ മൂന്ന് പേരെ കോൺഗ്രസ് തിരിച്ചെടുത്തു



കണ്ണൂർ :കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിക്കുകയും വിമത സ്ഥാനാർത്ഥികളായി മത്സരിക്കുകയും ചെയ്തതിന് പാർട്ടി പുറത്താക്കിയ മൂന്ന് പേരെ കോൺഗ്രസ് തിരിച്ചെടുത്തു. കോർപറേഷനിലെ തായത്തെരു ഡിവിഷനിൽ വിമതനായി മത്സരിച്ച നൗഫൽതാവക്കര, ടി.വി പ്രമോദ്, റഷീദ് തായത്തെ രു എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവർക്കെതിരെ അച്ചടക്ക നടപടി പിൻവലിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് വാർത്താകുറിപ്പിൽ അറിയിച്ചു. സംഘടനാപരമായി അച്ചടക്കലംഘനം നടത്തിയതിനാണ് സജീവ പ്രവർത്തകരായ മൂന്ന് പേരെ പാർട്ടി പുറത്താക്കിയത്. സ്ഥാനാർത്ഥി നിർണയത്തിലെ അഭിപ്രായ ഭിന്നതയാണ് നൗഫൽ താവക്ക മത്സരിക്കാൻ കാരണമായത്. വിമതസ്ഥാനാർത്ഥിയായി നൗഫൽ മത്സരിച്ചത് യു ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് ഗണ്യമായി കുറച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം