കണ്ണൂർ കോർപറേഷനിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി ധൈര്യമുണ്ടെങ്കിൽ തൻ്റെ ആരോപണത്തിനെതിരെ മേയർ നിയമനടപടി സ്വീകരിക്കട്ടെയെന്ന് കെ.കെ രാഗേഷ്



കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയക്കെതിരെയുള്ള അഴിമതിയാരോപണം ആവർത്തിച്ച് സി.പി.എം.കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കണ്ണൂർ കോർപ്പറേഷൻ മേയർ നടത്തിയതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മരക്കാർ കണ്ടിയിലെ കടൽ വെള്ള ശുദ്ധീകരണ പ്ലാൻ്റ് നിർമാണ ടെൻഡറിന് കോർപ്പറേഷൻ മേയർ അനുമതി നൽകിയത് സകലവിധ മാനദണ്ഡങ്ങളും ലംഘിച്ചാണെന്ന് തെളിയിക്കുന്ന രേഖകളുണ്ട്. ഈഅഴിമതിയെകുറിച്ച് പറഞ്ഞതിന് തനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് പറഞ്ഞ മേയർ മുസ്ലിഹ് മഠത്തിലിനെ താൻ വീണ്ടും വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും രാഗേഷ്  പറഞ്ഞു.സർവ്വേ ,ടെക്നിക്കൽ റിപ്പോർട്ട് പഠനം നടക്കാൻ സാധാരണഗതിയിൽ മൂന്നോ നാലോ മാസം വേണം. എന്നാൽ 11 ദിവസം കൊണ്ടാണ്140 കോടിയുടെ പദ്ധതിക്ക് ടെൻഡർരേഖ കൊടുത്തത്.  പ്രത്യേക രീതിയിലുള്ള എലിമിനേഷൻ റൗണ്ട് തയ്യാറാക്കി തട്ടിപ്പ് നടത്തി. ടെൻഡർ പ്രക്രിയയിലൂടെ കോടികളുടെ അഴിമതി നടത്താൻ ആദ്യമേ നിശ്ചയിച്ച ഒരാൾക്കാണ് ടെൻഡർ നൽകിയത് . പദ്ധതി അനുവദിച്ച്, സംസ്ഥാന ഹൈപവർ കമ്മിറ്റിയുടെ അനുമതിക്കു കാത്തുനിൽക്കുകയാണെന്ന് പറയുന്ന മേയർ അതിന് മുൻപെ പദ്ധതി നടപ്പിലാക്കാൻ രേഖാമൂലം അനുമതി നൽകി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. സൂപ്രണ്ടിങ് എൻജിനീയറാണ് ഇതിനായി അനുമതി കൊടുത്തിരിക്കുന്നത്. ആരു പറഞ്ഞിട്ടാണ് ടെൻഡർ കൊടുത്തതെന്ന് സൂപ്രണ്ടിങ് എൻജിനീയർ വ്യക്തമാക്കട്ടെ .ഇനി ഈ കാര്യത്തിൽ മേയർ കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ അടുത്ത എപ്പിസോഡ് തുടങ്ങാം. കോയ ആൻഡ് കമ്പനി, അയ്യപ്പ ഇൻഫ്രാ പ്രോജക്ട് എന്നിങ്ങനെതെലുങ്കാനയിലെ രണ്ട് കമ്പനികൾ ചേർന്ന് നൽകിയ ടെൻഡറിനാണ് അനുമതി നൽകിയത്. ഇവർ ഇതുമായി കോടതിയിൽ പോയാൽ കോടതി ഇവർക്ക് അനുകൂലമായി വിധിക്കാനാണ് സാധ്യത. തനിക്ക് താൽപര്യമുള്ളയാൾക്ക് പദ്ധതിയുടെ കരാർ നൽകുന്നതിന് ആസൂത്രിതമായ നീക്കമാണ് നടത്തിയത്. പദ്ധതിയുടെ വിവരങ്ങൾ കൗൺസിൽ യോഗത്തിൽ അവതരിപിച്ചപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ അറിഞ്ഞത്. അവർ ആ യോഗത്തിൽ തന്നെ പദ്ധതിയുടെ നടത്തിപ്പിനെ എതിർത്തതാണ്. അടിമുടി ക്രമക്കേടുകൾ നടത്താനുള്ള ടെൻഡറാണ് മേയർതട്ടിക്കൂട്ടിയത്. 40 കോടിയുടെ ടെൻഡർ ഒറ്റവരിയിൽ 140 കോടിയാക്കി മാറ്റി ഇതിലൂടെ കോടികൾ കീശയിലാക്കാനാണ് ശ്രമിച്ചത് കോഴിക്കോട് പദ്ധതി ഏറ്റെടുത്ത കമ്പിനിക്കാണ് ടെൻഡർ നൽകിയത്. എന്നാൽ അവർ പദ്ധതി ഏറ്റെടുത്തതേയുള്ളൂ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നാണ് താൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതെന്നും കെ.കെ.രാഗേഷ് പറഞ്ഞു. ഇപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പ് പദ്ധതി നിർത്തിവെച്ചിരിക്കുകയാണ് വിജിലൻസിനും ചിലർ പരാതി നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ വിജിലൻസ് അന്വേഷണമാരംഭിക്കും. ചേലോറ ട്രഞ്ചിംഗ് നവീകരണത്തിൻ്റെ ഭാഗമായി മുൻ മേയർ നടത്തിയ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. അതിനെക്കാൾ വലിയ അഴിമതിയാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും കെ.കെ.രാഗേഷ് പറഞ്ഞു. കാലാകാലങ്ങളായി കോർപറേഷൻ ഭരണം അഴിമതി നടത്താനുള്ള വേദിയാക്കി യു.ഡി.എഫ് മാറ്റിയിരിക്കുകയാണ്. പൊതു മുതൽ കൊള്ളയടിക്കലാണ് നടന്നു വരുന്നത്.എന്നാൽ അടുത്ത കോർപ്പറേഷൻ ഭരണം വേറെയായിരിക്കുമെന്നും 140 കോടിയുടെ പദ്ധതി അതുപോലെ നടപ്പാക്കാൻ നമുക്ക് കഴിയുമെന്നും കെ കെ രാഗേഷ് പറഞ്ഞു. ഈക്കാര്യത്തിൻ ഇനി മേയർ പ്രതികരിച്ചനുശേഷം ഇക്കാര്യത്തിൽ ഇനി താൻബാക്കി പറയാം.40 കോടി പിന്നീട് 140 കോടിയെന്ന് എഴുതിവെച്ചത് എന്തിനാണെന്ന് വ്യക്തമാണ്. ക്ളറിക്കൽ മിസ്റ്റേക്ക് എന്നാണ് മേയർ പറഞ്ഞത്. ഇത് ശരിയല്ല. തേങ്ങ കട്ടിട്ട് അതു തിരികെ തരാമെന്ന് പറയുന്നത് പോലെയാണ്. മോഷണമെന്തായാലും മോഷണം തന്നെയാണെന്നുംഇനി ഒരു നിമിഷം മേയർ സ്ഥാനത്തിരിക്കാൻ മുസ്ലിഹ് മഠത്തിൽ  അർഹനല്ലെന്നും കെ. കെ.രാഗേഷ് പറഞ്ഞു. എം .പ്രകാശനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം