എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗമം നടത്തി




ചക്കരക്കല്‍: പരാജയഭീതി മൂലം ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത് കണ്ണപുരത്തും ആന്തൂര്‍ മേഖലയിലും ഇതാണ് കണ്ടതെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി. എന്‍ഡിഎ ചക്കരക്കല്‍ മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കേന്ദ്രസര്‍ക്കാര്‍ എഴുപത് വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യ  സംരക്ഷണത്തിനുവേണ്ടി കൊണ്ടുവന്ന വയോവന്ദന്‍ പദ്ധതിയെ കേരളത്തില്‍ നടപ്പിലാക്കാതിരിക്കുന്നത് വലിയ ക്രൂരതയാണ് ഇതിനെതിരെ ശക്തമായ സമരങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.പി.ഹരീഷ് ബാബു അധ്യക്ഷതവഹിച്ചു.ബിജെപി ദേശീയ കൗണ്‍സിലംഗം സി.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് വിപിന്‍ ഐവര്‍കുളം, യുവമോര്‍ച്ച സംസ്ഥാന സെകട്ടറി അരുണ്‍ കൈതപ്രം, ജില്ലാ വൈസ് പ്രസിഡന്റ് റജിന്‍ ചക്കരക്കല്‍,   പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന സഹ സംഘടനാ സെക്രട്ടറി പി.ആര്‍.രാജന്‍, റിട്ട:കേണല്‍ കെ.രാമദാസ്, പി.അജയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളോടു കൂടി ജില്ലാ ബ്ലോക്ക് വാര്‍ഡ് സ്ഥനാര്‍ത്ഥികളുടെ റോഡ്‌ഷോയും ഉണ്ടായി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം