ചാലോട് സ്വദേശിനിയായ യുവതി ബംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു
ചാലോട് : ബെംഗളൂരുവിൽ വാഹന അപകടത്തിൽ ചാലോട് കൊളോളം സ്വദേശിനിയായ എം കെ നന്ദന (23) മരണമടഞ്ഞു.ബെംഗളൂരു ടിസിഎസ് ജീവനക്കാരിയായിരുന്നു. നന്ദന സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ലോറി ഇടിച്ചാണ് അപകടം. ഉടൻ പൊലിസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെ പി ശ്രീധരൻ-പരേതയായ എം കെ കാഞ്ചന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അനൂപ്, അജേഷ്, നിഷ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച നാട്ടിൽ എത്തിച്ച് സംസ്കരിക്കും

Comments
Post a Comment